05:52pm 29 September 2026
NEWS
കോഴിക്കോട് മെഡിക്കൽ കോളജിൽ പിജി ഡോക്‌ടർമാരുടെ പ്രതിഷേധം.
08/07/2025  09:13 PM IST
സണ്ണി ലുക്കോസ്
കോഴിക്കോട് മെഡിക്കൽ കോളജിൽ പിജി ഡോക്‌ടർമാരുടെ പ്രതിഷേധം.

കോഴിക്കോട് : ജോലിഭാരം കുറക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഹൗസ് സർജന്മാരുടെ ഒഴിവ് സംബന്ധിച്ച് കഴിഞ്ഞ ദിവസം വാർത്ത പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് ജോലിഭാരം കൂടിയതിൽ നേഴ്സ് അസോസിയേഷൻ അടക്കമുള്ള ആളുകൾ സമരത്തിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. പിന്നാലെയാണ് പിജി ഡോക്ടർമാരും എംബിബിഎസ് വിദ്യാർഥികളും സമരത്തിലേക്ക് കടന്നിരിക്കുന്നത്. ജോലിഭാരം കുറച്ചുകൊണ്ട് ഇതിനൊരു പരിഹാരം കാണാൻ മാർച്ച് മുതൽ ആരോഗ്യ വകുപ്പുമായും ഡിഎംഎയുമായി ബന്ധപ്പെട്ട് പരിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. 125 എൻഎജെആർ (നോൺ-അക്കാദമിക് ജൂനിയർ റെസിഡൻ്റ്സ്) പോസ്റ്റുകൾ സർക്കാർ ചെയ്തിരുന്നു. എന്നാൽ ഹൗസ് സർജൻമാർ കയറുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു.

തിരുവനന്തപുരത്തും കോട്ടയത്തും 50 ഉം 40 ഉം ആളുകൾ കയറുമ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ 15-ൽ താഴെ ആളുകൾ മാത്രമാണ് എൻഎജെആർ ആയിട്ട് കയറിയിട്ടുള്ളത്. ഇങ്ങനെ വരുന്ന ജോലിഭാരം തങ്ങളെ കൊണ്ട് തന്നെ നികത്തുന്നതിനെതിരെയാണ് പ്രതിഷേധിക്കുന്നതെന്നും സമരക്കാർ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img